Movies
നടനും പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയുമായ രമേഷ് പിഷാരടിക്കെതിരെ അഖിൽ മാരാർ രംഗത്ത്. രമേഷിന്റെ ആസ്തിയുമായി ബന്ധപ്പെട്ട ചർച്ചകൾ മുറുകുന്നതിനിടെയാണ് അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്ന് അഖിൽ പറയുന്നു.
‘‘പിഷാരടിയും അഖിൽ മാരാരും തമ്മിലുള്ള വ്യത്യാസം...
പിഷാരടി
1.നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ല..
2.ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചിട്ടില്ല..
3.പൊതു പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കേസുകളിൽ പോലും പ്രതിയായിട്ടില്ല.
4. സ്വന്തം കാര്യം നോക്കി കോടികൾ സമ്പാദിച്ചു ജീവിതവും കുടുംബവും സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് തന്നാൽ മത്സരിക്കാം ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന് പറഞ്ഞു വീണ്ടും അധികാരം കിട്ടാൻ സാധ്യത ഉള്ള ഒരു പാർട്ടിയിൽ എംഎൽഎ ആയി മാറി ഒരേ സമയം മമ്മൂക്കയുടെ താല്പര്യവും അതെ സമയം ആന്റോ ജോസഫിന്റെ താല്പര്യവും സംരക്ഷിച്ചു സിനിമ മേഖലയിൽ തുടർന്നും സജീവമായി പോകാൻ ഉള്ള ശ്രമം.. ലാഭം അല്ലാതെ പിഷാരടിക്ക് യാതൊരു നഷ്ടവും ഈ തീരുമാനം കൊണ്ട് വരുന്നില്ല.
അതെ സമയം സിപിഎമ്മിന് വിജയ സാധ്യത ഉള്ള ഒരു മണ്ഡലത്തിൽ മത്സരിച്ചു കോൺഗ്രസിന് ഒരു സീറ്റ് പിടിച്ചു കൊടുക്കാൻ ഇറങ്ങിയിരുന്നെങ്കിൽ എന്തെങ്കിലും ആത്മാർഥത ആ പാർട്ടിയോട് ഉണ്ടെന്ന് കരുതാം..
ഇതിപ്പോൾ കാശ് കൊടുത്തു എംഎൽഎ ആവാൻ പോയത് പോലെ ഉണ്ട്..ഷാഫി പറമ്പിൽ പിഷാരടിക്ക് വിറ്റ പാലക്കാട് സീറ്റ് തോൽക്കും എന്ന് തോന്നുമ്പോൾ സിപിഎം അവിടെ ബിജെപിയുമായി ഡീൽ വച്ചെന്ന് പറയാൻ നാണമില്ലേ എന്ന ചോദ്യം മാത്രം..
ഇനി അഖിൽ മാരാർ
2012 മുതൽ രാഷ്ട്രീയ രംഗത്ത് സജീവം. നിരവധി ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു നിരവധി സമരങ്ങൾ..അക്കാലത്തു മാത്രം 13 കേസുകൾ. സിപിഎം ആക്രമണത്തിൽ തല തകർപ്പെട്ട യൂത്ത് കോൺഗ്രസുകാരൻ. സ്വതന്ത്രൻ ആയി ഇടത് കോട്ടയിൽ മത്സരിച്ചു, 1500 വോട്ടുകൾ നേടി.
തുടർന്നും കൊട്ടാരക്കരയിൽ പ്രാദേശിക വിഷയങ്ങളിൽ സജീവ ഇടപെടൽ. സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസിലെ പ്രതി. രണ്ട് തവണ വധശ്രമത്തിന് ഇരയായ വാദി. സിനിമ എഴുതി സംവിധാനം ചെയ്തതും കേരള രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്ന ശക്തമായി കമ്യുണിസ്റ്റ് പാർട്ടിയെ അധിക്ഷേപിക്കുന്ന ഒരു താത്വിക അവലോകനം’..
നിരവധി ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകൻ. ബിഗ് ബോസിൽ പോകും മുമ്പ് സമ്പാദ്യം ശൂന്യം. വീടില്ല, സ്വന്തമായി ആകെ ഉള്ളത് കൂട്ടുകാരൻ ലോണിട്ട് എടുത്തു കൊടുത്ത ഒരു വാഹനം മാത്രം.
ആത്മഹത്യയുടെ വക്കിൽ നിന്നും ഭാര്യയെയും 2 പെൺ കുഞ്ഞുങ്ങളെയും നോക്കാൻ ബിഗ് ബോസിൽ പോയത് ജയിക്കും എന്ന് കരുതിയല്ല, കിട്ടുന്ന ശബളം കടം തീർക്കാൻ എങ്കിലും ഗുണം ചെയ്യട്ടെ എന്ന് കരുതി മാത്രം. ജയിച്ചു വന്ന ശേഷവും ലാഭ നഷ്ടങ്ങൾ നോക്കി മിണ്ടാതെ ഇരുന്നില്ല.. നാടിനു വേണ്ടി സധൈര്യം സംസാരിച്ചു..
പിണറായി വിജയനെയും സർക്കാരിനെയും ശക്തമായ ഭാഷയിൽ എതിർത്തു. ജനകീയ സമരങ്ങളിൽ നേരിട്ട് പങ്കെടുത്തു..വീണ്ടും കേസുകളിൽ പ്രതിയായി..ഇനി മത്സരിക്കാൻ ആഗ്രഹിച്ചത് പോലും ജനങ്ങൾക്ക് വേണ്ടി ജീവിക്കാൻ ആണ്..തെരഞ്ഞെടുത്തത് ആരും ജയിക്കില്ല എന്ന് കരുതിയ തൃക്കാക്കര..34 വയസ് വരെ ഒന്നുമില്ലാത്തവൻ കഴിഞ്ഞ 3 വർഷം കൊണ്ട് ഒരു വീടും, കാറും ഒക്കെ വാങ്ങി..അതൊക്കെ നഷ്ടപ്പെട്ടാലും എനിക്ക് ഒരു വിഷമവുമില്ല.
തോൽക്കും എന്ന് നിങ്ങൾ പറയുന്ന ഒരു മണ്ഡലത്തിൽ ഞാൻ ഇറങ്ങുമ്പോൾ എനിക്ക് ലാഭമോ, നഷ്ടമൊ..? ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാൻ ആണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ആ പിഷാരടിയെ ഞാനുമായി താരതമ്യം ചെയ്യരുത്.
കഴിഞ്ഞ 10 വർഷം പിണറായി വിജയന്റെ പോലീസിന്റെ അടി കൊണ്ട കോൺഗ്രസുകാർ പിഷാരടിക്കു വേണ്ടി കഷ്ട്ടപെടുന്നത് കാണുമ്പോൾ ഇത്ര നാളും മറ്റുള്ളവരെ ചിരിപ്പിച്ച പിഷാരടി ഉള്ളിൽ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവും ‘മണ്ടന്മാർ’. ബിഗ് ബോസിലെ 100 ദിവസത്തെ മാരാരെക്കാൾ എത്രയോ പവർ ഫുൾ ആണ് ജനങ്ങൾക്കിടയിൽ ജീവിച്ച ജനങ്ങളെ അറിഞ്ഞ അഖിൽ.’
നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രമേഷിനെതിരെയുള്ള വിമർശനം.
രമേഷ് പിഷാരടിയുടെ കൈവശം 25 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവുമുണ്ട്. 97 ലക്ഷം രൂപ വില വരുന്ന പാർപ്പിട ഭൂമിയും സ്വന്തമായുണ്ട്. ഭാര്യ സൗമ്യ രമേഷിന് 85.61 ലക്ഷം രൂപ മൂല്യമുള്ള സ്വത്തും 50 പവൻ സ്വർണവുമുണ്ട്. ഭവന വായ്പയും മറ്റുമായി പിഷാരടിക്ക് 1.67 കോടി രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയ്ക്ക് 2.49 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ട്. ഇതാണ് താരത്തിന്റെ ആസ്തി.
District News
സുൽത്താൻ ബത്തേരി: സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും യുഡിഎഫിന്റെ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം സ്ഥാനാർഥിയായി സിറ്റിംഗ് എംഎൽഎ ഐ.സി. ബാലകൃഷ്ണൻ രംഗത്തെത്തിയതോടെ പരസ്യ പ്രചാരണം ചൂട് പിടിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പഞ്ചായത്തുതല കണ്വൻഷനുകളുമായി പ്രചാരണ രംഗത്തിറങ്ങിയ യുഡിഎഫ് നാലാം തവണയും മത്സരിക്കുന്ന ഐ.സി. ബാലകൃഷ്ണനെയും ആനയിച്ചുകൊണ്ടുള്ള റോഡ് ഷോയോടുകൂടിയാണ് ഇന്നലെ പരസ്യ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
ബത്തേരി ജംഗ്ഷനിൽ നിന്നും ഐ.സി. ബാലകൃഷ്ണനേയും ആനയിച്ച് നൂറുകണക്കിന് അണികൾ പങ്കെടുത്ത റോഡ് ഷോ അസംപ്ഷൻ ജംഗ്ഷനിൽ ആരംഭിച്ച് കോട്ടക്കുന്നിൽ സമാപിച്ചു. റോഡ് ഷോയിൽ റോഡിനിരുവശവും നിന്ന ആളുകളോടും കടകന്പോളങ്ങളിലെ വോട്ടർമാരെയും ഐ.സി. ബാലകൃഷ്ണൻ അഭിവാദനം ചെയ്തു.
കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, കെപിസിസി അംഗം കെ.ഇ. വിനയൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ഡി.പി. രാജശേഖരൻ, കണ്വീനർ അബ്ദുള്ള, യുഡിഎഫ് നേതാക്കളായ നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, എൻ.സി. കൃഷ്ണകുമാർ, വർഗീസ് മുരിയൻകാവിൽ, റസീന അബ്ദുൾ ഖാദർ, ഗംഗാധരൻ ആത്താർ, എം.എ. അസൈനാർ എന്നിവർ നേതൃത്വം നൽകി.
Movies
മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താൻ പാലക്കാട്ട് മത്സരത്തിനിറങ്ങുന്നതെന്നും ആരെയും നിർബന്ധിച്ച് പ്രചരണത്തിന് കൊണ്ടുവരില്ലെന്നും യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. താന് വിജയിച്ചാല് മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
'മമ്മൂക്ക അൽപം മുമ്പും വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ അനുഗ്രഹം മേടിച്ചു. എല്ലാ ദിവസും കമ്യുണിക്കേഷൻ ഉള്ള ഒരാളാണ്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി ഞാൻ ആശയസംവാദം നടത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരാള് കൂടിയാണ്.
എല്ലാക്കാര്യങ്ങളിലും വേണ്ട നിർദേശങ്ങളും അഭിപ്രായവും പറയാറുണ്ട്, എതിരഭിപ്രായവും പറയാറുണ്ട്. ചലച്ചിത്ര മേഖലയിൽ നിന്നും ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നില്ല.
ഇത് പക്ഷേ അദ്ദേഹം ഉത്തരം പറയേണ്ട കാര്യമാണ്. എങ്കിലും വിജയിച്ചു കഴിഞ്ഞാൽ ഉറപ്പായും അദ്ദേഹത്തെ അവിടെ കൊണ്ടുവരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.’ രമേഷ് പിഷാരടിയുടെ വാക്കുകൾ.
പാലക്കാട്ടെ ജനങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനുമാണ് താന് പ്രാധാന്യം നല്കുകയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എംഎല്എമാരായിരുന്ന ഷാഫി പറമ്പിലും രാഹുല് മാങ്കൂട്ടത്തിലും കൊണ്ടുവന്ന വികസനങ്ങളുടെ തുടര്ച്ച ഏറ്റവും ഭംഗിയായി ചെയ്യുമെന്നും ലൈംഗികാതിക്രമ കേസില് പെട്ടെങ്കിലും രാഹുല് ഒരുപാട് വികസന പദ്ധതികള് കൊണ്ടുവന്നുവെന്ന് എണ്ണിപ്പറഞ്ഞു കൊണ്ടാണ് പിഷാരടി പറഞ്ഞു.
എന്റെ പ്രചാരണം കൂടുതലും ജനങ്ങളെ കാണുക, പരിചയപ്പെടുക, നേരിട്ട് വോട്ട് അഭ്യര്ഥിക്കുക എന്ന രീതിയില് തന്നെ ആയിരിക്കും. പ്രചാരണത്തിന് പ്രത്യേകം തന്ത്രങ്ങള് ഒന്നും ഉപയോഗിക്കില്ല. എന്നെ ജനങ്ങള്ക്ക് അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് വിശ്വാസം. വളരെ പരിമിതമായ സമയം മാത്രമേയുള്ളു. ഞാന് ഇന്നയാളാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തണ്ട കാര്യമില്ല എന്നതാണ് എനിക്ക് ഉപകാരമായി മാറുന്ന കാര്യം.
എനിക്ക് മുമ്പ് വന്ന എംഎല്എമാര്, ഷാഫി അവിടെ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങള് കൊണ്ടുവന്നു. തുടര്ന്നു വന്ന രാഹുലും ആ മേഖലയില് കാര്യങ്ങള് ചെയ്തിട്ടുണ്ട്. അവരെല്ലാം കൊണ്ടുവന്ന നല്ല കാര്യങ്ങളുടെ തുടര്ച്ച ഏറ്റവും ഭംഗിയായി ചെയ്യും. പാലക്കാടുള്ള ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാണ് ഞാന് ഏറ്റവും കൂടുതല് പ്രാധാന്യം നല്കുക.
ലൈംഗികാതിക്രമ കേസില് ഞാന് രാഹുലിനെ പിന്തുണച്ചു എന്നത് വെറുമൊരു തലക്കെട്ട് മാത്രമാണ്. പാലക്കാട് ഒരു ചടങ്ങില് പങ്കെടുക്കാന് പോയപ്പോള്, രാഹുലിന്റെ പ്രചാരണത്തിന് പോയ ഒരാള് എന്ന നിലയില് ചോദിച്ച ചോദ്യങ്ങള്ക്ക് മറുപടി നല്കിയതാണ്. ആ സമയത്ത് രാഹുലിനെതിരെ പോലീസില് പരാതി ഉണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില് വന്ന ആരോപണങ്ങള് മാത്രം നില്ക്കുന്ന കാലത്താണ് പ്രതികരിച്ചത്.
ആരോപണം വന്നപ്പോള് തന്നെ കോണ്ഗ്രസ് പാര്ട്ടി നടപടി എടുത്തിരുന്നു. എംഎല്എ സ്ഥാനം രാജി വയ്ക്കുക എന്നത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ് അതില് അഭിപ്രായമില്ല എന്ന് ഞാന് പറഞ്ഞതാണ് പിന്തുണ എന്ന വാക്ക് വച്ച് വന്നത്.
രാഹുല് മാങ്കൂട്ടത്തില് എന്ന വ്യക്തിയുടെ കേസ് കോടതിയിലാണ്. അതിന്റെ വിധി വരും. എന്നാല് എല്ലാ പഞ്ചായത്തിലും ഓഡിറ്റോറിയം ഉണ്ടാവുന്ന ഒരു പദ്ധതി കൊണ്ടുവന്നു. ഒന്നര വര്ഷം കൊണ്ട് ഏകദേശം 13 വീടുകള് രാഹുല് അവിടെ വച്ചു കൊടുത്തു. ബാക്കി എട്ടോ പത്തോ വീടുകളുടെ പദ്ധതി പകുതിക്ക് നില്ക്കുകയാണ്.
ആ പദ്ധതികള്ക്ക് എതിരാണെന്ന് പറഞ്ഞ് മാറാന് പറ്റില്ല. നല്ല കാര്യങ്ങള് എല്ലാം ഏറ്റെടുത്ത് മുന്നിലേക്ക് പോവുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.
District News
കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി ചിത്രം തെളിഞ്ഞു. മാനന്തവാടിയിൽ(പട്ടികവർഗം) ഉഷ വിജയനെയും ബത്തേരിയിൽ (പട്ടികവർഗം) ഐ.സി. ബാലകൃഷ്ണനെയും കൽപ്പറ്റയിൽ ടി. സിദ്ദിഖിനെയും സ്ഥാനാർഥികളായി കോണ്ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഇവരിൽ ബാലകൃഷ്ണനും സിദ്ദിഖും സിറ്റിംഗ് എംഎൽഎമാരാണ്. നിയമസഭയിലേക്ക് കന്നി അങ്കമാണ് ഉഷ വിജയന്. തുടർച്ചയായി നാലാം തവണയാണ് ബാലകൃഷ്ണൻ നിയമസഭയിലേക്ക് മത്സരിക്കുന്നത്.
വിവാദത്തിലും കേസിലും കുരുങ്ങിയ അദ്ദേഹത്തിന് അനിശ്ചിതത്വത്തിന് ഒടുവിലാണ് സീറ്റ് ഉറച്ചത്. ജില്ലയിലെ ഏക ജനറൽ മണ്ഡലമായ കൽപ്പറ്റയിൽ രണ്ടാം ഊഴമാണ് സിദ്ദിഖിന്. സ്ഥാനാർഥി പ്രഖ്യാപനം നടന്നതിന് പിന്നാലെ സിദ്ദിഖ് നഗരത്തിൽ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം റോഡ് ഷോ നടത്തി. മാനന്തവാടിയിൽ ഉഷ വിജയനും ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണനും ഇന്ന് റോഡ് ഷോ നടത്തും.
കൽപ്പറ്റ മണ്ഡലത്തിൽ ആർജെഡിയിലെ പി.കെ. അനിൽകുമാറായിരിക്കും സിദ്ദിഖിന്റെ മുഖ്യ എതിരാളി. ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പാർട്ടി സംസ്ഥാന നേതൃത്വം ഇന്ന് പ്രഖ്യാപിക്കും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. മാനന്തവാടിയിൽ സിപിഎമ്മിലെ ഒ.ആർ. കേളുവാണ് എൽഡിഎഫ് സ്ഥാനാർഥി. കാലാവധി പൂർത്തിയായ മന്ത്രിസഭയിൽ അംഗമാണ് ഇദ്ദേഹം.
എൻഡിഎയ്ക്കുവേണ്ടി ബിജെപിയിലെ പി. ശ്യാം രാജ് മത്സരിക്കും. ഇടുക്കി സ്വദേശിയായ ഇദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറിയാണ്.ബത്തേരിയിൽ സിപിഎമ്മിലെ എം.എസ്. വിശ്വനാഥനാണ് എൽഡിഎഫ് സ്ഥാനാർഥി. എ.എസ്. കവിതഎൻഡിഎ ബാനറിൽ ജനവിധി തേടും. അരിമുള സ്വദേശിനിയായ ഇവർ ബിജെപി ബത്തേരി മുൻസിപ്പൽ കമ്മിറ്റി അധ്യക്ഷയാണ്. കവിത ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി.
പടിഞ്ഞാറത്തറ പതിനാറാംമൈൽ ചുണ്ടക്കണ്ടി ശാന്ത-അണ്ണൻ ദന്പതികളുടെ മകളാണ് 46 കാരിയായ ഉഷ വിജയൻ. ആദിവാസി കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കോണ്ഗ്രസ് എടവക മണ്ഡലം പ്രസിഡന്റ്, മഹിളാ കോണ്ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ഉഷ നിലവിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. എടവക പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എടവക എള്ളുമന്ദം കുട്ടോംനട വിജയനാണ് ഭർത്താവ്. ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ കമാൻഡോയായ അഭയ്കൃഷ്ണ കെ. വിജയ്. വിദ്യാർഥിവിവേകാനന്ദ് എന്നിവർ മക്കളാണ്.
കോഴിക്കോട് പെരുമണ്ണ പന്നീർക്കുളം തുവക്കോട്ട് കാസിം-നബീസ ദന്പതികളുടെ മകനാണ് 52കാരനായ സിദ്ദിഖ്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ്(2006-2008), കെപിസിസി ജനറൽ സെക്രട്ടറി (2012-2016), കെപിസിസി വർക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സബർമതി ഗൃഹനിർമാണ പദ്ധതി ചെയർമാൻ, എംവിആർ കാൻസർ സെന്റർ ഡയറക്ടർ, ഇന്ദിരാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ, ഇഗ്മ ചെയർമാൻ, റെയിൽവേ കണ്സൾട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷറഫുന്നീസ, മക്കൾ: ആദിൽ, ആഷിഖ്, സിൽ.
മാനന്തവാടി തലപ്പുഴ വാളാട് ഇല്ലത്തുമൂല ചന്തു-മീനാക്ഷി ദന്പതികളുടെ മകനാണ് 51 കാരനായ ബാലകൃഷ്ണൻ. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2011 മുതൽ ബത്തേരി എംഎൽഎയാണ്. ഭാര്യ: ലക്ഷ്മി. കാവ്യ കൃഷ്ണ, ആര്യ കൃഷ്ണ, അഭിന കൃഷ്ണ എന്നിവർ മക്കളാണ്.
District News
മഞ്ചേരി: സിപിഐ ദേശീയ കൗണ്സിൽ അംഗമായിരിക്കെ മുസ്ലിം ലീഗിലേക്ക് ചേക്കേറിയ എം. റഹ്മത്തുള്ള മഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർഥി. 1981 മുതൽ 1985 വരെ എഐഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, 1998 മുതൽ 2011 വരെ സിപിഐ ദേശീയ കൗണ്സിൽ അംഗം, സംസ്ഥാനഎക്സിക്യൂട്ടീവ് അംഗം, 2006 മുതൽ 2011 വരെ സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഇടത് മുന്നണി സ്ഥാനാർഥിയായി 1989ലും 1996 ലും പൊന്നാനി ലോക്സഭാ മണ്ഡലത്തിൽനിന്നും 2009 വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും 1991 തിരൂരങ്ങാടി അസംബ്ലി മണ്ഡലത്തിൽനിന്നും ജനവിധി തേടിയിരുന്നു.
2011 ൽ മുസ്ലീം ലീഗിൽ ചേർന്നതിനു ശേഷം 2011-13 കാലത്ത് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി, 2013 മുതൽ 2021 വരെ എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 2016-2019 കാലത്ത് എസ്ടിയു ദേശീയ ജനറൽ സെക്രട്ടറി, 2019-2024 എസ്ടിയു ദേശീയ പ്രസിഡന്റ്്, 2021 മുതൽ എസ്ടിയു സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, സംസ്ഥാന അച്ചടക്കസമിതി അംഗം, കേരള സംസ്ഥാന അസംഘടിത തൊഴിലാളിക്ഷേമ ബോർഡ് അംഗം, 2023 മുതൽ സംസ്ഥാന മിനിമം വേജസ് ഉപദേശക ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
അരിക്കോട് സ്വദേശി മുക്കത്ത് അബ്ദുറഹിമാൻ - പൂവഞ്ചേരി കദീജ ദന്പതിമാരുടെ മകനാണ്. സൈക്കോളജിസ്റ്റ് ഡോ. കെ.പി. സുഹ്റാബാനുവാണ് ഭാര്യ. മക്കൾ: എം. ഹേനി, ഡോ. എം. ഹേന, മരുമക്കൾ: ഷബീബ് അഹമ്മദ്, സോന അസ്ലം.
District News
വൈക്കം: കെ. ബിനിമോൻ വൈക്കത്ത് യുഡിഎഫ് സ്ഥാനാർഥി. കെഎസ്യു വിലൂടെയാണ് ബിനിമോൻ പൊതുപ്രവർത്തനരംഗത്ത് എത്തിയത്. എംജിയൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കെഎസ്യു ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ കൊതവറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, വൈക്കം ബ്ലോക്ക് ജനറൽ സെക്രട്ടറി, വൈക്കം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നു.എംഎ, ബിഎഡ് ബിരുദധാരിയാണ്. ഭാര്യ: ജോളി (അബാക്കസ് അധ്യാപിക). മക്കൾ: ഭാഗ്യശ്രീ, ഭവ്യശ്രീ.
District News
കോതമംഗലം: കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. എൽഡിഎഫ് സ്ഥാനാർഥി പ്രചാരണം ആരംഭിച്ചു.
എൻഡിഎ മുന്നണിയിൽ സീറ്റ് ഏത് പാർട്ടിക്ക് എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. കോതമംഗലം നിയമസഭാമണ്ഡലത്തില് 171654 വോട്ടര്മാരാണുള്ളത്. ഇതില് 84467 പുരുഷൻമാരും 87187 പേർ സ്ത്രീകളുമാണ്. പുരുഷന്മാരെ അപേക്ഷിച്ച് 2720 സ്ത്രീ വോട്ടര്മാര് കൂടുതലുണ്ട്. 191 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
Kerala
മലപ്പുറം: മലന്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടു.
ഇന്നലെ രാവിലെ 11നാണ് അദ്ദേഹം പാണക്കാട്ടെത്തിയത്. മഞ്ഞളാംകുഴി അലി എംഎൽഎ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഏറെ നേരം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ള നേതാക്കളുമായി സുരേഷ് കൂടിക്കാഴ്ച നടത്തി. നേരത്തേ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതിനു ശേഷമാണ് സുരേഷ് പാണക്കാട് എത്തിയത്.
ഏറെക്കാലത്തെ ആഗ്രഹമായിരുന്നു പാണക്കാട് വരണമെന്നത്. അത് സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സുരേഷ് പറഞ്ഞു. അനുഗ്രഹം തേടിയാണ് പാണക്കാട്ടെത്തിയത്. കേരളത്തിന്റെ മതേതരത്വത്തിന്റെ അംബാസഡർമാരാണ് പാണക്കാട് തങ്ങൾമാർ. സാംസ്കാരിക ഇടമാണ് കൊടപ്പനക്കൽ തറവാടെന്നും സുരേഷ് പറഞ്ഞു. മലന്പുഴയിൽ മത്സരിക്കുന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് പ്രതികരിച്ചു.
ജനാധിപത്യ ചേരിയിലേക്ക് സ്വാഗതം: സാദിഖലി തങ്ങൾ
സുരേഷിനെ ജനാധിപത്യ ചേരിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. സുരേഷിന്റെ മാറ്റം ജനം അംഗീകരിക്കുമെന്നാണു പ്രതീക്ഷ. രാഷ്ട്രീയ കേരളത്തിനു നല്ലൊരു സന്ദേശം ഇതിലൂടെ നൽകാൻ കഴിയും.
മലന്പുഴയുമായി സുരേഷിനു പൊക്കിൾകൊടി ബന്ധമാണുള്ളത്. നല്ല പാരന്പര്യമുള്ള വ്യക്തിയാണ് സുരേഷ്. അത് ജനങ്ങൾക്ക് ബോധ്യവുമുണ്ട്. ഈ മാറ്റത്തെ ജനങ്ങളും തീർച്ചയായും അംഗീകരിക്കും. യുഡിഎഫിനും കരുത്താകും- തങ്ങൾ പറഞ്ഞു.
Kerala
പാലക്കാട് : നടൻ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്ഥിയായേക്കും. പാലക്കാട് മത്സരിക്കാന് പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി.
കെ. മുരളീധരന് ഉള്പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില് പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന് താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ സ്വീകാര്യത വോട്ടായി മാറുമെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്.
ജയസാധ്യത പരിഗണിച്ച് സിറ്റിംഗ് എംഎല്എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിംഗ് എംഎല്എയായ രാഹുല് മാങ്കൂട്ടത്തിലിനെ പാര്ട്ടിയില് നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തില് യുഡിഎഫ് ജയം ആവര്ത്തിക്കാന് നേതൃത്വം കരുത്തനായ ഒരു സ്ഥാനാര്ഥിയെ തേടിയത്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരില് പി.വി. അന്വര് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
ബേപ്പൂര് എംഎല്എയായി പി.വി. അൻവർ ബേപ്പൂരിൽ ജയിച്ചുവരുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ബേപ്പൂരിൽ പി.വി. അൻവർ പ്രചാരണം തുടങ്ങിയിരുന്നു. മുസ്ലീം ലീഗ് നേതാവ് എം.സി. മായിന് ഹാജി ഉള്പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്വർ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു.
District News
കൊല്ലം: മുൻ കെപിസിസി വൈസ് പ്രസിഡന്റായ എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കറിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാക്കണമെന്ന് എസ്എൻഡിപി യോഗം വനിതാ സംഘം കൊല്ലം യൂണിയൻ ആവശ്യപ്പെട്ടു. കേരളത്തിൽ കോൺഗ്രസ് പടുത്തുയർത്തിയ മഹാനായ ആർ.ശങ്കറിന്റെ മകനാണ് മോഹൻ ശങ്കർ.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിയമസഭയിൽ എത്തിക്കേണ്ടതു കോൺഗ്രസിന്റെ കടമയാണെന്നും യോഗം വിലയിരുത്തി. കൊല്ലത്തിന്റെ സാമൂഹിക, സാമൂദായിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ അദ്ദേഹം നിറഞ്ഞുനിൽക്കുന്നു.കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥിയാകാൻ ഏറ്റവും അനുയോജ്യനാണ് അദ്ദേഹം. ഈഴവ സമുദായത്തിന്റെ ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ട്.
ഈഴവ സമുദായത്തിന് അർഹമായ പ്രാതിനിധ്യമോ അംഗീകാരമോ കോൺഗ്രസിൽനിന്ന് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് തങ്ങൾ മോഹൻ ശങ്കറിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതെന്നും യൂണിയൻ വനിതാ സംഘം നേതാക്കൾ പറഞ്ഞു.
അദ്ദേഹത്തെപ്പോലെ ജനപിന്തുണയുള്ള നേതാക്കൾ അപൂർവമാണ്. പുതുമുഖമെന്ന സ്വീകാര്യതയും അദ്ദേഹത്തിന ലഭിക്കും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സമുദായത്തിന്റെ വികാരത്തെ മാനിക്കാതിരുന്നാൽ യുഡിഎഫിനു വലിയ തിരിച്ചടി നേരിട്ടേക്കാമെന്ന് യോഗം വിലയിരുത്തിയതായും വനിതാസംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. എസ്.സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ എന്നിവർ പറഞ്ഞു.
Kerala
കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ സ്ഫോടക വസതു എറിഞ്ഞു. കാനായി സ്വദേശി പി.കെ. സുരേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി രാത്രി 11.30 ഓടെയാണ് സംഭവം.
പി.കെ. സുരേഷ് നഗരസഭയിലെ ഒമ്പതാം വാർഡിൽ മത്സരിച്ചിരുന്നു. സ്ഫോടക വസ്തുക്കൾ എറിയുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി.
Kerala
തലശേരി: കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടി. തലശേരി മേഖലയിലെ ഒരു പഞ്ചായത്തിലെ സ്ഥാനാർഥിയും മുസ്ലിംലീഗ് പ്രവർത്തകയുമായ 32 കാരിയാണ് ബിജെപി പ്രവർത്തകനായ 35 കാരനുമായി ഒളിച്ചോടിയത്.
ഭർതൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതി ഇപ്പോൾ മൂന്നുമാസം ഗർഭിണിയുമാണ്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി യുവാവുമായി അടുപ്പത്തിലാകുകയും ഇരുവരും സ്ഥലം വിടുകയുമായിരുന്നു.
ഇവരെ കണ്ടെത്താൻ ചില സംഘടനകൾ വ്യാപകമായ തിരച്ചിൽ നടത്തി വരികയാണ്. ഇവർ വിവാഹിതരായതായും സൂചനയുണ്ട്. സംഭവത്തെതുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയും ഉടലെടുത്തിട്ടുണ്ട്. ചില തീവ്ര സ്വഭാവമുള്ള സംഘടനകൾ വിഷയം ഏറ്റെടുത്തതായും സൂചനയുണ്ട്. ബിജെപി പ്രവർത്തകനായ യുവാവിന്റെ കുടുംബം സിപിഎം പ്രവർത്തകരാണ്.
Kerala
പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചതായി പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിനു നേരെയാണ് ആക്രമണമുണ്ടായത്.
സ്ഥാനാർഥി ബൈക്കിൽ പോകുമ്പോൾ പിന്നാലെയെത്തിയ രണ്ടുപേർ കരി ഓയിൽ ഒഴിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസർ വിളിച്ചുചേർത്ത സ്ഥാനാർഥികളുടെ യോഗം കഴിഞ്ഞു പോകുമ്പോഴാണ് സംഭവം.
ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Movies
കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ മേയര് സ്ഥാനാര്ഥിയായി മത്സരിക്കാനിറങ്ങിയ സിനിമാ സംവിധായകന് വി.എം. വിനുവിന്റെ പേര് വോട്ടര് പട്ടികയില്നിന്നു മനഃപൂര്വം നീക്കിയെന്ന ആരോപണത്തിനിടെ 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്പട്ടികയിലും വിനുവിന്റെ പേരില്ലെന്ന വിവരം കോണ്ഗ്രസിനെ വെട്ടിലാക്കി.
സ്ഥാനാര്ഥിയായി വി.എം. വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണു കഴിഞ്ഞദിവസം കോണ്ഗ്രസ് ഉയര്ത്തിയിരുന്നത്. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില് മലാപ്പറമ്പില് വോട്ട് ചെയ്തുവെന്നാണ് വി.എം. വിനുവിന്റെയും കോണ്ഗ്രസിന്റെയും അവകാശവാദം.
എന്നാല്, 2020ല് വി.എം. വിനു വോട്ട് ചെയ്തില്ലെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും (എആര്ഒ) വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി തെരഞ്ഞെടുപ്പു കമ്മീഷണര്ക്കു റിപ്പോര്ട്ട് നല്കുമെന്നും എആര്ഒ പറഞ്ഞു. ഇതോടെ വി.എം. വിനുവിന്റെ സ്ഥാനാര്ഥിത്വം അനിശ്ചിതത്വത്തിലാണ്. ഈ വിഷയത്തില് വി.എം. വിനു കോഴിക്കോട് കളക്ടര്ക്കു പരാതി നല്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
2020ല് കോര്പറേഷനിലെ എട്ടാം ഡിവിഷനില് നാലാം നമ്പര് ബൂത്തില് വോട്ട് ചെയ്തുവെന്നാണ് വി.എം. വിനു പറയുന്നത്. ഇതു സത്യമാണെന്ന് കോണ്ഗ്രസ് കൗണ്സിലര്മാരും ആവര്ത്തിക്കുന്നു. 20 കൊല്ലമായി കോഴിക്കോട്ട് താമസിക്കുന്ന താന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം എറണാകുളത്തേക്കു പോകുന്നതിനു തൊട്ടുമുമ്പാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വിനു പറഞ്ഞു.
നാളെ താന് ഈ ഭൂമിയില് ജീവിച്ചിരുന്നിട്ടേയില്ലെന്നു പറയുന്ന അവസ്ഥയുണ്ടാകുമെന്നും പേരു നീക്കിയത് ആസൂത്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വിനു വോട്ട് ചെയ്തുവെന്ന് സ്ഥലത്തെ കൗണ്സിലറായ രാജേഷും സ്ഥിരീകരിക്കുന്നു. തിരക്ക് കുറവായതിനാല് വിനു രാവിലെയാണു വോട്ട് ചെയ്തതെന്ന് രാജേഷ് പറഞ്ഞു.
അതിനിടെ, മെഡിക്കല് കോളജ് ഡിവിഷനിലെ കോണ്ഗ്രസ് സ്ഥാനാര്ഥി ബിന്ദു തമ്മനക്കണ്ടിയുടെ പേരും വോട്ടര്പട്ടികയിലില്ലെന്നു വ്യക്തമായി. ഡിവിഷനില് ബിന്ദു പദയാത്രയടക്കമുള്ള പ്രചാരണ പരിപാടികള് ആരംഭിച്ചശേഷമാണു വോട്ടര് പട്ടികയില് പേരില്ലെന്ന വിവരം ബന്ധപ്പെട്ടവര് പരിശോധിച്ചത്.
വി.എം. വിനുവിന്റെ പേര് വോട്ടര്പട്ടികയില് ഇല്ലെന്നു വ്യക്തമായതോടെ തുടര്നടപടികള് ആലോചിക്കുന്നതിനായി കോണ്ഗ്രസ് നേതാക്കള് ഇന്നലെ കോഴിക്കോട് ഡിസിസി ഓഫീസില് അടിയന്തര യോഗം ചേര്ന്നു. പട്ടികയില് പേരില്ലാത്ത മറ്റു സ്ഥാനാര്ഥികളും പങ്കെടുത്തു. വി.എം. വിനുവിന്റെ പേര് വോട്ടര്പട്ടികയില് ഉള്പ്പെടുത്താന് ശ്രമിക്കാമെന്നാണ് കളക്ടര് അറിയിച്ചതെന്നു ഡിസിസി പ്രസിഡന്റ് പ്രവീണ്കുമാര് പറഞ്ഞു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്പട്ടികയിലും വി.എം. വിനുവിനു വോട്ടുണ്ടായിരുന്നില്ലെന്ന വാദം കെ. പ്രവീണ്കുമാര് തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില് പോലും 2020ലെ പട്ടിക കാണാനില്ലാത്തതില് കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്നും പ്രവീണ്കുമാര് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ പരാതിയെത്തുടർന്ന് വോട്ടർ പട്ടികയിൽനിന്നു പേരു നീക്കം ചെയ്തതോടെ അനിശ്ചിതത്വത്തിലായ തന്റെ സ്ഥാനാർഥിത്വത്തിൽ ഇന്നലെയുണ്ടായ ഹൈക്കോടതി വിധിക്കുപിന്നാലെ പ്രതീക്ഷ വീണ്ടെടുത്ത് തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്.
കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു നിയമവിദ്യാർഥിയായ വൈഷ്ണ സുരേഷ്. ജനറൽ വാർഡായ മുട്ടടയിൽ മത്സരിക്കാനാണ് കോണ്ഗ്രസ് വൈഷ്ണയെ നിയോഗിച്ചത്. എന്നാൽ വൈഷ്ണയുടെ വീട്ടുനന്പർ തെറ്റാണെന്നു കാട്ടി സിപിഎം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം പരാതി നല്കുകയും ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിമ വോട്ടർപട്ടികയിൽനിന്ന് വൈഷ്ണയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്യുകയുമായിരുന്നു.
അതേസമയം, വോട്ടർ പട്ടികയിൽ വീട്ടുനന്പർ തെറ്റായി രേഖപ്പെടുത്തിയതിൽ വീഴ്ച വരുത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഇതിൽ തനിക്ക് നീതിനിഷേധിക്കരുതെന്നാവശ്യപ്പെട്ട് വൈഷ്ണ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി വിഷയത്തിൽ അടിയന്തരമായി അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന നിർദേശവും നല്കി.
ഇതോടെയാണ് രണ്ടു ദിവസമായി ആശങ്കയിലായിരുന്ന മുട്ടടയിലെ യുഡിഎഫ് ക്യാന്പ് വീണ്ടും സജീവമായത്. കോടതി ഉത്തരവിനു പിന്നാലെ ഇന്നു നടക്കുന്ന ഹിയറിംഗിനു ശേഷം വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫും വൈഷ്ണയും.
ഇന്നലെ കോടതി പരാമർശം വന്നതിനു പിന്നാലെ കുറവൻകോണത്തെ പാർട്ടി ഓഫീസിൽ കോണ്ഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കുവച്ചു. തുടർന്ന് കോർപറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥി ശബരീനാഥനൊപ്പം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കയറി വൈഷ്ണ വോട്ടു തേടി.
തന്റെ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഇവയിലെല്ലാം ഒരേ വിലാസമാണെന്നും ഇക്കാര്യങ്ങളെല്ലാം സമർപ്പിച്ചിട്ടും വോട്ടർ പട്ടികയിൽനിന്ന് പേരു നീക്കം ചെയ്തെന്നും വൈഷ്ണ പറഞ്ഞു.
Kerala
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര് തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വോട്ടര് പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎമ്മിനാണ് ഹൈക്കോടതിയുടെ വിമര്ശനം.
ഒരു യുവ സ്ഥാനാര്ത്ഥി മത്സരിക്കാൻ വരുമ്പോള് ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര് പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സാങ്കേതികത്വത്തിന്റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്ക്കണമെന്ന് തിരുവനന്തപുരം കോര്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്.
കോര്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്മിപ്പിച്ചു. ഹര്ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Sports
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടട വാർഡിലെ സ്ഥാനാർഥിയാണ് വൈഷ്ണ സുരേഷ്.
പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.
അതേസമയം, വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ശനിയാഴ്ച തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.
Kerala
മരട്: പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട മുൻ സിപിഎം കൗൺസിലർ വി.പി. ചന്ദ്രൻ യുഡിഎഫ് സ്ഥാനാർഥി. 46-ാം ഡിവിഷനായ വൈറ്റിലയിൽ യുഡിഎഫ് സ്വതന്ത്രനായാണു മത്സരിക്കുന്നത്. ‘ചന്ദ്രേട്ടൻ ഇവിടെയാ’ എന്ന തലവാചകത്തോടെ വി.പി. ചന്ദ്രന്റെ ചിത്രം പതിപ്പിച്ച പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി.
2015-20 കാലഘട്ടത്തിൽ സൗമിനി ജെയിൻ മേയറായിരുന്ന കൗൺസിലിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവായിരുന്നു ചന്ദ്രൻ. അന്ന് ഡിവിഷൻ 50 ആയിരുന്ന ചമ്പക്കരയിൽനിന്നാണ് കൗൺസിലിൽ എത്തിയത്. വൈറ്റില ഡിവിഷന്റെ കുറച്ച് ഭാഗങ്ങൾകൂടി ചേർന്നപ്പോൾ ചമ്പക്കര ഡിവിഷൻ മാറി അത് വൈറ്റിലയായി.
യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്പിയുടെ സീറ്റാണ് പഴയ വൈറ്റില. ഇവിടെ മത്സരിച്ച് ജയിച്ച സുനിതാ ഡിക്സൺ ആദ്യം യുഡിഎഫിനൊപ്പവും പിന്നീട് എൽഡിഎഫിന്റെ ഭാഗമായുംനിന്നു. കൗൺസിലിന്റെ അവസാനഘട്ടത്തിൽ ഇരു മുന്നണികളിൽനിന്നും അകലം പാലിച്ച സമീപനമാണ് സുനിത സ്വീകരിച്ചത്. ഇത്തവണ ബിജെപി സ്ഥാനാർഥിയായി പൊന്നുരുന്നി ഈസ്റ്റിലാണ് (45) മത്സരിക്കുന്നത്.